കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സമരം ചെയ്യണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടത്തുന്ന സമരത്തെ വിമർശിച്ചാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രംഗത്ത് വന്നത്.
ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന സമരമാണ് ഇരു മുന്നണികളും നടത്തുന്നത്. മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
മുസ്ലിം വോട്ടിനായുള്ള മൽസരമാണ് സിപിഎമ്മും കോൺഗ്രസും നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
നാളെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ മറവിൽ അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1921 മറന്നിട്ടില്ലെന്ന് മുദ്രാവാക്യം വിളിച്ചവർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ, പ്രശ്നം എന്‍ഐഎയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post