പൊലീസ് ഡേറ്റ ബാങ്ക് വിവരങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും കോടതി തടഞ്ഞു.
സ്വകാര്യ സ്ഥാപനത്തിന് പൊലീസ് ഡേറ്റബേസ് തുറന്നുനല്‍കരുത്. പാസ്പോര്‍ട്ട് പരിശോധനയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിക്ക് വിവരങ്ങള്‍ കൈമാറരുതെന്നും കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി ആവശ്യപ്പെട്ടിട്ട് പോലും ക്രൈം ഡാറ്റ വിവരങ്ങള്‍ നല്‍കിയിട്ടില്ല. പിന്നെങ്ങനെ രഹസ്യ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന് കൈമാറുമെന്ന് ഹൈക്കോടതി ചോദിച്ചു.
പാസ്പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്വെയറിന്റെ നിര്‍മാണത്തിനായി സംസ്ഥാന പൊലീസിന്റെ ഡേറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുത്തത് വലിയ വിവാദമാിരുന്നു
അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നല്‍കിയത്.
Discussion about this post