ഹൈദരാബാദ്: സംരക്ഷിക്കുമെന്ന് കരുതി വോട്ട് ചെയ്ത കർഷകനെ പിന്നിൽ നിന്നും കുത്തി കോൺഗ്രസ് നേതാക്കൾ. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ചിന്തകനി സ്വദേശിയായ ബോജെദ്ല പ്രഭാകറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കർഷകനെ കണ്ടെത്തിയത്.
കർഷകന്റെ മൂന്നേക്കർ കൃഷിഭൂമിയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കയ്യേറിയത്. ഇതേ തുടർന്നാണ് കർഷകൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് ചെയ്യുന്നതിന് മുമ്പ് തന്റെ ഭൂമി കയ്യേറിയ കോൺഗ്രസ് നേതാക്കളുടെ പേരും കർഷകൻ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് ജയിക്കാൻ പല വാഗ്ദാനങ്ങളും നൽകി , അത് കഴിയുമ്പോൾ കാലുമാറുന്ന കോൺഗ്രസിന്റെ സ്ഥിരം പദ്ധതി വീണ്ടും തുടരുകയാണ് എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി ഈ കർഷക ആത്മഹത്യ.
ആത്മഹത്യക്ക് മുമ്പ് കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് പ്രഭാകർ ഒരു വീഡിയോയും പങ്കുവച്ചിരുന്നു. തന്റെ ഏക്കർ കണക്കിന് കൃഷിഭൂമി തട്ടിയെടുത്തുവെന്ന് കർഷകൻ ആരോപിച്ചു.പ്രധാനമായും അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർത്തിയത്.
കർഷകരെ സംരക്ഷിക്കുമെന്ന് കരുതിയാണ് കോൺഗ്രസിന് വോട്ട് ചെയ്തതെന്നും മരിക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും തനിക്ക് മുന്നിലില്ലെന്നും കർഷകൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട് . വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രേവന്ത് റെഡ്‌ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഇപ്പോൾ തെലങ്കാന ഭരിക്കുന്നത്.
Discussion about this post