കണ്ണൂർ: ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയിൽനിന്നു പാഠം ഉൾക്കൊണ്ടില്ലെങ്കിൽ തിരിച്ചുവരാൻ കഴിയാത്തവിധം പാർട്ടി തകരുമെന്ന് കേരളഘടകത്തിന് മുന്നറിയിപ്പ് നൽകി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.കണ്ണൂരിൽ സി.പി.എമ്മിന്റെ വടക്കൻമേഖലാ റിപ്പോർട്ടിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശേഷിച്ച് ഒന്നും ചെയ്യാതെതന്നെ സിപിഎം കേന്ദ്രങ്ങളിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിന്റെ കാരണം മനസ്സിലാക്കണം.അടിസ്ഥാനവിഭാഗങ്ങളെ കൂടെനിർത്താൻ ശ്രമമുണ്ടാകണം. ബലഹീനതകൾ മനസ്സിലാക്കി തിരുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റുതിരുത്തിയാൽ മാത്രം പോരാ, അത് ജനത്തിനു ബോധ്യപ്പെടുകയും വേണമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സമിതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു പറഞ്ഞു. ബംഗാളും ത്രിപുരയും നൽകുന്ന പാഠം ഉൾക്കൊള്ളണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post