തൃത്താല: പ്രണയം നടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശിയായ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്ത് തൃത്താല പൊലീസ്. നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടിൽ ഷിഹാബിനെ (24) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
പീഡന വിവരം പുറത്തായതോടെ സിം കാർഡ് ബ്ലോക്ക് ചെയ്ത് മുങ്ങാൻ ശ്രമിച്ച പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പാലക്കാട് നിന്ന് പിടികൂടുകയായിരുന്നു. രണ്ട് പോക്സോ കേസുകൾ ആണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒരു വിദ്യാർത്ഥിനി സ്കൂളിൽ എത്താത്തത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ രക്ഷിതാക്കളെ വിളിച്ചറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പരാതിയിൽ ഒന്നിലധികം വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ടതായുള്ള വിവരം പുറത്ത് വരുകയായിരുന്നു.
പട്ടാമ്പി – കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഷിഹാബ്. ബസിലെ പരിചയമാണ് പെൺകുട്ടികളുമായി പ്രണയം നടിച്ച് പീഡനത്തിലേക്ക് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
.
Discussion about this post