ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്നതിനിടെ തളർന്ന കോൺഗ്രസ് എംപി ഹൈബി ഈഡന് വെള്ളം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
ഇതിനിടെ മുദ്രാവാക്യം വിളിച്ച എംപിമാർക്കു നേരെ പ്രധാനമന്ത്രി മോദി ഒരു ഗ്ലാസ് വെള്ളം നീട്ടി. കോൺഗ്രസ് എംപി മാണിക്കം ടാഗോറിന് പ്രധാനമന്ത്രി ആദ്യം ഒരു ഗ്ലാസ് വെള്ളം നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. തുടർന്ന് മറ്റൊരു എംപിയായ ഹൈബി ഈഡന് അദ്ദേഹം ഒരു ഗ്ലാസ് വെള്ളം വാഗ്ദാനം ചെയ്തു. പക്ഷേ ഹൈബി ഈഡൻ അത് വാങ്ങി കുടിച്ചു.
പ്രതിപക്ഷബഹളത്തിനിടെ, മോദി ഹെഡ്‌ഫോൺ ധരിച്ചിരുന്നു. ഇതിനിടയിൽ അദ്ദേഹം വെള്ളം കുടിക്കുകയും പ്രതിപക്ഷ എംപിമാരോട് വെള്ളം വേണോയെന്ന് ചോദിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Discussion about this post