തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്നവും സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നില്ലെന്നും ടോം ജോസ് പറഞ്ഞു.
ദേശീയ ജനസംഖ്യ പട്ടിക (എന്‍.പി.ആര്)ക്ക് എന്‍.ആര്.സിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. നിലവില്‍ എന്‍.പി.ആര് താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post