പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പ്രതിഷേധ സൂചകമായി വീടുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനക്കെതിരെ തുറന്നടിച്ച് ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍.
അസദുദ്ദീന്‍ ഒവൈസി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. രാജ്യസ്‌നേഹത്തിന്റെ അടയാളമാണ് പതാക. അത് പ്രതിഷേധത്തിന്റെ അടയാളമായി ഉപയോഗിക്കരുതെന്നും ഷാനവാസ് പറഞ്ഞു.
ദേശീയ പൗരത്വ ഭേദഗതി ഒരു ന്യൂനപക്ഷങ്ങള്‍ക്കുമെതിരല്ല. ബംഗ്വാദേശ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നി്‌നന് പീഡനം അനുഭവിച്ച്‌വന്നവര്‍ക്ക് പൗരത്വം നല്‍കലാണ്. പ്രതിപക്ഷം മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post