സിനിമയില്‍ കാണുന്നത് പോലെയോ നോവലുകളില്‍ വായിക്കുന്നതു പോലെയെ ‘ഗ്ലാമറസ്’ അല്ല രഹസ്യാന്വേഷണ വിഭാഗങ്ങളെന്ന് നിയുക്ത കരസേന മേധാവി ജന. മനോജ് നാരവനേ. സൈനിക പദ്ധതികളുടെ വിജയങ്ങള്‍ക്ക് പിന്നിലെ സൂത്രധാരന്മാര് രഹസ്യാന്വേഷണവിഭാഗമാണ്. അവരുടെ പിന്തുണകൊണ്ടാണ് സൈനിക പദ്ധതികള്‍ പൂര്‍ണ വിജയത്തിലെത്തുന്നതെന്നും മനോജ് നാരവനേ പറഞ്ഞു. മുന്‍ മാധ്യമപ്രവര്‍ത്തകനായ നിതിന്‍ ഗൊഖലേയുടെ പുസ്തകം ‘ആര്.എന്‍ കാവോ, ജെന്റില്മാന് സ്പൈ മാസ്റ്റര്‍’ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജന. മനോജ് നാരവനേ.
രഹസ്യാന്വേഷണ വിഭാഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് ആദ്യം മനസ്സില്‍ വരുന്നത് സിനിമകളില്‍ കണ്ടത് പോലെ ജെയിംസ് ബോണ്ടിന്റെ കഥാപാത്രവും തോക്കുകളും ഗിറ്റാറും സുന്ദരികളായ സ്ത്രീകളുമൊക്കെയാണ്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. കാണാത്ത, കേള്‍ക്കാത്ത, അറിയാത്ത നിരവധി കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ട്.
സൈനിക പ്രവര്‍ത്തനങ്ങളും രഹസ്യാന്വേഷണവും പരസ്പരം കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള മിലിട്ടറി ഓപ്പറേഷന് നടത്താന്‍ സൈന്യത്തിന് പദ്ധതിയുണ്ടെങ്കില്‍ അത് ആദ്യം തുടങ്ങുന്നത് ശത്രുക്കളെ കുറിച്ചുള്ള വിവരങ്ങളില്‍ നിന്നാണ്. രഹസ്യാന്വേഷണ വിഭാഗമാണ് ഞങ്ങള്‍ക്ക് ഈ വിവരങ്ങള്‍ തരുന്നത്.
രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയില്ലാതെ മിലിട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഞാന്‍ ധൈര്യപൂര്‍വം പറയുംരാജ്യസുരക്ഷ നിലനിര്‍ത്തുന്നതിനായി ഇത്തരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കുന്ന സംഭാവനകള്‍ക്ക് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post