ഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 96ആം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി രാമ്നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ള പ്രമുഖർ. വാജ്പേയിയുടെ സ്മൃതിമണ്ഡപമായ സദൈവ് അടൽ സന്ദർശിച്ചാണ് നേതാക്കൾ അദ്ദേഹത്തിന് ആദരമർപ്പിച്ചത്.
വാജ്പേയുടെ വളർത്തുമകൾ നമിത കൗൾ ഭട്ടാചാര്യയും കൊച്ചുമകൾ നിഹാരികയും അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. അടൽ ബിഹാരി വാജ്പേയ് എന്നും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ജീവിക്കുമെന്നും അദ്ദേഹത്തിന് ഏവരും ആദരമർപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയെക്കുറിച്ച് ഒരു വീഡിയോയും അദ്ദേഹം പങ്കു വെച്ചിരുന്നു.
देशवासियों के दिलों में बसे पूर्व प्रधानमंत्री भारत रत्न अटल बिहारी वाजपेयी जी को उनकी जन्म-जयंती पर कोटि-कोटि नमन। pic.twitter.com/9tCkmEUxnf
— Narendra Modi (@narendramodi) December 25, 2019
അടൽ ബിഹാരി വാജ്പേയിയുടെ 96ആം ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. 1998 മുതല്‍ 2004 വരെ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്പേയിയുടെ ജന്മദിനം രാജ്യമൊട്ടാകെ സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്. വാജ്പേയിയുടെ പേരിലുള്ള മെഡിക്കൽ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങും പ്രധാനമന്ത്രി നിർവഹിക്കും.
Discussion about this post