ഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ കണക്കെടുപ്പില്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ സാഹിത്യകാരി അരുന്ധതി റോയിക്ക് എതിരെ പരാതി. ഡല്‍ഹി തിലക് മാര്‍ഗ് പൊലീസിലാണ് പരാതി ലഭിച്ചത്. എന്‍പിആറില്‍ കള്ളപ്പേരും വ്യാജ മേല്‍വിലാസവും നല്‍കണം എന്നായിരുന്നു അരുന്ധതിയുടെ ആഹ്വാനം. എന്‍ആര്‍സി നടപ്പാക്കാന്‍ എന്‍പിആറിനെ വിവരങ്ങള്‍ ഉപയോഗപ്പെടും എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അരുന്ധതിയുടെ പരാമര്‍ശം. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. അരുന്ധതിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് വന്നത്.
‘ എന്ത് അസംബന്ധമാണ് അരുന്ധി റോയി പറയുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് ജനങ്ങളോട് പറയുന്നത് ശരിയല്ല. അരുന്ധതി റോയി ആരാണെന്നാണ് അവരുടെ തോന്നല്‍! ഇന്ത്യന്‍ സൈന്യത്തെ അവഹേളിക്കുന്നവരുടെ ഭാഗത്തുനിന്നുള്ള ഉപദേശങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട’- കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പാനലിസ്റ്റ് ഷാമ മുഹമ്മദ് ട്വീറ്റ് ചെയ്തു.
Discussion about this post