ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി. കഴിഞ്ഞ ദിവസം സംയുക്ഥ സേനാമേധാവിയെ തീരുമാനിക്കാന്‍ മന്ത്രിസഭ യോഗം അനുമതി നല്‍കിയിരുന്നു. ഇതിന് പിറകെയാണ് പ്രഖ്യാപനം വന്നത്.നിയമനം മൂന്ന് വര്‍ഷത്തേക്കാണ്.
സൈന്യത്തിന്റെ ചിരകാല ആവശ്യമായിരുന്നു സംയുക്ത സേനാ മേധാവി എന്നത്. നാളെ വിരമിക്കാനിരിക്കെയാണ് ബിപിന്‍ റാവത്തിനെ സംയുക്ത കരസേനാ മേധാവിയായി നിയമിച്ചത്.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു കരസേനാ സംയുക്ത മേധാവി എന്നത്. മൂന്ന് സേനാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് സംയുക്ത സേനാ മേധാവിയുടെ ചുമതല.കര-നാവിക-വ്യോമ സേനകളുടെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാക്കാന്‍ ഇതുമൂലം കഴിയുമെന്നാണ് കരുതുന്നത്.
പ്രതിരോധ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ചീഫ് ഓഫ് ഡിഫന്‍സിന്റെ പ്രായപരിധി 65 വയസ്സാക്കി ഉയര്‍ത്തിയിരുന്നു.നേരത്തെ സിഡിഎസിന്റെ പ്രായപരിധി 64 വയസ്സായിരിക്കുമെന്നാണ് സൂചിപ്പിച്ചിരുന്നത്. 1954ലെ ആര്‍മി ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്.
Discussion about this post