തിരുവനന്തപുരം: എംജിയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം അവമതിപ്പുണ്ടാക്കിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർമാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. വിസിമാർമാർക്ക് മേൽ അമിത സമ്മർദ്ദമാണ്. ആര് സമ്മർദ്ദം ചെലുത്തിയാലും നിയമം വിട്ട് പ്രവർത്തിക്കരുത്. വൈസ് ചാൻസലർമാർ സർവ്വകലാശാല നിയമം അനുസരിച്ച് പ്രവർത്തിക്കണമെന്നും ഗവർണർ പറഞ്ഞു.
വിദ്യാർത്ഥി സംഘടനകൾ ട്രേഡ് യൂണിയനുകൾ ആകരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
കഴിഞ്ഞ ദിവസം എംജി സർവ്വകലാശാലയിൽ ഗവർണറുടെ സന്ദർശനത്തിനിടെ കെ എസ് യു പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ഗവർണർ രംഗത്തെത്തിയത്.
Discussion about this post