ജെഎന്‍യുവിലെ അക്രമങ്ങള്‍ രാജ്യത്തെ ക്യാമ്പസുകള്‍ സംഘര്‍ഷത്തിലാണെന്ന്
വരുത്തി തീര്‍ക്കാനുള്ള ഇടത്-തീവ്രവാദ സംഘടനകളുടെ ശ്രമമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗൂഡാലോചന നടത്തിയവരെ പുറത്ത് കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാവിലെ ക്യാമ്പസില്‍ പരീക്ഷ രജിസ്‌ട്രേഷനെത്തിയ വിദ്യാര്‍ത്ഥികളെ ഇടത് യൂണിയന്‍ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തിരിച്ചടി എന്ന വിധത്തിലാണ് അക്രമം സംഘടിപ്പിച്ചതെന്നാണ് പോലിസ് കരുതുന്നത്. അക്രമത്തില്‍ പഹ്കില്ലെന്ന് എബിവിപിയും പറയുന്നു.
തികച്ചും ആസൂത്രിതമായ അക്രമങ്ങളാണ് നടന്നതെന്നാണ് പോലിസ് കണ്ടെത്തല്‍.അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.
അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം എബിവിപി ക്യാമ്പസില്‍ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ പ്രവര്‍ത്തകരോടും ഒത്തുചേരാനാണ് നിര്‍ദ്ദേശം. അക്രമത്തിന് പിന്നില്‍ ആരെന്ന് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിക്കാനാണ് യോഗം. എബിവിപിയെ ക്രൂരമായ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്.
സമരം ചെയ്യുന്ന സംഘടനകളാണ് അക്രമം തുടങ്ങിയതെന്ന് സര്‍വ്വകലാശാല വ്യക്തമാക്കിയിരുന്നു. വി.സി മാറണമെന്ന ആവശ്യവുമായി അധ്യാപകരും രംഗത്തെത്തി.
ഞായറാഴ്ച വൈകുന്നേരമാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘം വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു. ഹോസ്റ്റലുകള്‍ തല്ലിതകര്‍ത്ത സംഘം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല തല്ലിപ്പൊളിച്ചു.
Discussion about this post