ജെഎന്‍യു ക്യാമ്പസില്‍ ആക്രമണം അഴിച്ചുവിട്ട മുഖം മൂടിയിട്ട പെണ്‍കുട്ടി എബിവിപി പ്രവര്‍ത്തക ശാംഭവി ആണെന്ന ആരോപണം പൊളിയുന്നു. ശാംഭവി ധരിച്ചിരിക്കുന്ന വസ്ത്രവും, അക്രമണത്തിനായി എത്തിയ പെണ്‍കുട്ടി ധരിച്ച വസ്ത്രവും സമാനമെന്ന് ചൂണ്ടിക്കാട്ടി ശാംഭവിയാണ് അക്രമി എന്ന രീതിയിലുള്ള പ്രചരണം സോഷ്യല്‍ മീഡിയകളില്‍ കോണ്‍ഗ്രസ്-ഇടത് ഗ്രൂപ്പുകള്‍ അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് തെളിയിയുകയാണ്.
https://twitter.com/varunvrai/status/1213833859730726912
https://twitter.com/AgeOfGomutra/status/1213840853447274496
ശരീര ഘടനയിലും, ധരിച്ചിരിക്കുന്ന വസ്ത്രത്തിലും, ചെരുപ്പിലും വ്യത്യാസമുണ്ടെന്ന് ചിത്രം സൂക്ഷമമായി പരിശോധിച്ചാല്‍ വ്യക്തമാകും. ശാംഭവിയുടെ കൈകളില്‍ ചരട് കെട്ടിയിരിക്കുന്നതായും കാണാം. എന്നാല്‍ അക്രമി സംഘത്തില്‍ പെട്ട പെണ്‍കുട്ടിയുടെ കൈകളില്‍ അവയില്ല.
ജെഎന്‍യുവില്‍ അക്രമം അഴിച്ചുവിട്ടതിന് പിന്നില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആക്രമണം ആസൂത്രണം ചെയ്യുന്നതിനായുള്ള ചില വാട്‌സ് അപ് സന്ദേശങ്ങള്‍ അയച്ചിരുന്നത് കോണ്‍ഗ്രസ് ബന്ധമുള്ള നമ്പറുകളില്‍ നിന്നാണെന്ന് വ്യക്തമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ അക്രമത്തിന് നേതൃത്വം നല്‍കിയ സംഘത്തിന് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഐഷ ഘോഷ് വഴികാട്ടുന്നു എന്ന രീതിയിലുള്ള വീഡിയൊ ഫൂട്ടേജും പുറത്ത് വന്നിരുന്നു
Discussion about this post