ഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലില്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം സ്വദേശി നിമിഷ, കണ്ണൂര്‍ സ്വദേശി നബീസ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്.
അതേസമയം മൊത്തം 10 ഇന്ത്യക്കാരാണ് കാബൂള്‍ ജയിലിലുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്ത് മടങ്ങിയെത്തിയാല്‍ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളിയായതില്‍ ഇവര്‍ വിചാരണ നേരിടേണ്ടി വരും.
Discussion about this post