ജര്‍മനിയില്‍ നടക്കുന്ന സ്റ്റോഫര്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കൗമാരതാരം പി ഇനിയന് രണ്ടാം സ്ഥാനം കരസ്ഥമാക്കി.പതിനഞ്ചു രാജ്യങ്ങളില്‍ നിന്നായുള്ള ഇരുന്നൂറു മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആറു ജയങ്ങളും രണ്ടു സമനിലകളും അടക്കം ഏഴു പോയിന്റ് നേടിയാണ് പതിനാറുവയസുകാരനായ ഇനിയന് ഈ നേട്ടം കരസ്ഥമാക്കിയത്.
റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വ്ലാദിമിര്‍ ക്രാംനിക്ക്,ചെസ്സ് അതികായനായ ബോറിസ് ഗെല്‍ഫാന്‍ഡ് എന്നിവരുടെനേതൃത്വത്തിലുള്ള മത്സരാര്‍ത്ഥികളുടെ ടീമിന്റെ ഭാഗമായാണ് ഇനിയന് അച്ഛനായ പനീര്‍ശെല്‍വത്തോടൊപ്പം ജര്‍മ്മനിയിലെത്തിയത്.ഇന്ത്യയുടെ അറുപത്തിയൊന്നാമത്തെ ഗ്രാന്‍ഡ്മാസ്റ്ററായ പി.ഇനിയന് തമിഴ്നാടിലെ ഈറോഡ് സ്വദേശിയാണ്.
Discussion about this post