ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി.എസ്.എഫ് ജവാന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബി.എസ്.എഫിന്റെ 21-ാമത്തെ ബറ്റാലിയനിലെ ഹവില്‍ദാര്‍ അപ്പാസാഹേബ് മധുകര്‍ മേറ്റിനെ ജനുവരി 7 ന് ശ്രീനഗറില്‍ പോസ്റ്റ് ചെയ്തിരുന്നു. കനത്ത മഞ്ഞുവീഴ്ച കാരണമുണ്ടായ ഓക്സിജന്റെ അഭാവം മൂലം ശ്വാസതടസ്സം അനുഭവപ്പെട്ട മധുകറിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നാസിക് ജില്ലയിലെ അഡ്ഗാവ് ഗ്രാമവാസിയായ മധുകര്‍ 2005 ലാണ് ഇന്ത്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതിനാല്‍, കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഉടന്‍ തന്നെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും.
Discussion about this post