കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്‍ക്കത്തയില്‍ വഴി തടയാന്‍ ആഹ്വാനം ചെയ്ത് ഇടത് സംഘടനകള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം നരേന്ദ്രമോദിയെ അറിയിക്കാനാണ് വഴി തടയല്‍. പതിനേഴ് ഇടത് പാര്‍ട്ടികളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് വഴി തടയാന്‍ ആഹ്വാനം കൊടുത്തിരിക്കുന്നത്.
പ്രധാനമന്ത്രിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഇന്നും നാളെയുമായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. മോദിയെത്തുമ്പോള്‍ വിമാനത്താവളം വളയാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി കൊല്‍ക്കത്തയിലെത്തുന്നത്.
ബേലൂര്‍ മഠവും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post