അന്തരിച്ച ഒമാനിലെ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ അനന്തരാവകാശിയായി ഹൈത്ഥം ബിൻ താരിഖ് അൽ സയിദ് അധികാരമേറ്റു.സുൽത്താൻ ഖാബൂസ് തന്നെ എഴുതി തയ്യാറാക്കി മുദ്ര വച്ചിരുന്ന രഹസ്യസന്ദേശത്തിലാണ് അനന്തരാവകാശിയുടെ പേര് രേഖപ്പെടുത്തിയിരുന്നത്.വെള്ളിയാഴ്ച അന്തരിച്ച സുൽത്താൻ ഖാബൂസ് അവിവാഹിതനായിരുന്നതിനാൽ അനന്തരാവകാശിയെ സംബന്ധിച്ചുണ്ടായിരുന്ന ആശങ്കകളാണ് ഇതോടെ നീങ്ങിയത്.
1996 -ൽ തയ്യാറാക്കപ്പെട്ട രാജശാസനമനുസരിച്ച് സുൽത്താൻ നാടുനീങ്ങിയാൽ,മൂന്ന് ദിവസങ്ങൾക്കുള്ളിൽ അനന്തരാവകാശിയുടെ സ്ഥാനാരോഹണം നടന്നിരിക്കണമെന്ന് കല്പനയുള്ളതിനാലാണ് ഒട്ടും വൈകാതെ തന്നെ സുൽത്താൻ ഹൈത്ഥം ബിൻ താരിഖ് അധികാരമേറ്റത്.ഹൈത്ഥം ബിൻ താരിഖ് ഒമാന്റെ സാംസ്‌കാരിക മന്ത്രിയായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.












