ഡല്‍ഹി: ഭീകരര്‍ക്ക് മതമോ ജായിയോ ഇല്ലെന്ന് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വധശിക്ഷയെയും ഭീകരവാദത്തെയും രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതു രണ്ടും വ്യത്യസ്തമാണ്. ഭീകരവാദത്തിനെതിരെ നമ്മുടെ സര്‍വശക്തിയുമെടുത്ത് നാം പൊരുതണം. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ച് രാജ്യത്തെ തളര്‍ത്തുകയാണ് ഭീകരരുടെ ലക്ഷ്യം. അവരോട് യാതൊരു ദയയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
യാക്കൂബ് മേമന്‍ ഒരു ഭീകരനനാണ്. അയാള്‍ക്ക് ലഭിച്ച വധശിക്ഷ സംബന്ധിച്ച് ചിലര്‍ നടത്തുന്ന ചര്‍ച്ചകള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. രാജ്യദ്രോഹ പ്രവൃത്തികളാണ് മേമന്‍ ചെയ്തത്. വിചാരണ പൂര്‍ത്തിയാക്കിയതിനുശേഷം ലഭിച്ച ശിക്ഷയുടെ അടിസ്ഥാനത്തിലാണ് മേമനെ തൂക്കിലേറ്റിയത്. എന്നാല്‍ ചിലര്‍ ഇതിനെ മതപരമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭീകരരെ പ്രകീര്‍ത്തിക്കാനാണ് ചിലരുടെ ശ്രമം. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത് തെറ്റാണെന്ന് അഭിപ്രായപ്പെടുന്നവര്‍ രാജ്യത്തിന് ഉപദ്രവകരമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് മഹത്തായ ഒരു മകനെയാണ് നഷ്ടമായത്. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിലാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post