പാറ്റ്‌ന: ബീഹാറില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളുമായി ഏഴ് പേര്‍ അറസ്റ്റില്‍. മുകേഷ് റവാനി, ഗൗരി ശങ്കര്‍ പാണ്ഡെ, ദീപക് കുമാര്‍ ചൗധരി, അഭിഷേക് കുമാര്‍ സിംഗ്, കുന്ദന്‍ കുമാര്‍ സിംഗ്, വിശാല്‍ കുമാര്‍, രാഹുല്‍ പാണ്ഡെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്തതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും വിദേശ കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്. ബോധ് ഗയ മേഖലയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
രണ്ട് ഓട്ടോമാറ്റിക് പിസ്റ്റലുകളും നിരവധി മൊബൈല്‍ ഫോണുകളും പ്രാദേശികമായി നിര്‍മ്മിച്ച പിസ്റ്റലും അറസ്റ്റിലായവരില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിനു പുറമെ 7.95 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളും വ്യാജ പ്രസ് കാര്‍ഡുകളും പോലീസ് പിടികൂടിയിട്ടുണ്ട്.
Discussion about this post