ഡൽഹി കോടതി വ്യവസ്ഥകളോടെ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനു ജാമ്യം അനുവദിച്ചു.ഡൽഹിയിലെ ദരിയാഗഞ്ചിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് ആസാദിനെ അറസ്റ്റു ചെയ്തത്. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ, ആളുകളോട് പ്രക്ഷോഭത്തിൽ ചേരാൻ ആഹ്വാനം ചെയ്തതാണ് ആസാദിന് മേൽ പോലീസ് ചുമത്തിയ കുറ്റം.25 ദിവസത്തിനു ശേഷമാണ് ചന്ദ്രശേഖർ ആസാദിന് ജനുവരി 15 ബുധനാഴ്ച ദില്ലിയിലെ ടിസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്.പ്രതി,25000 രൂപ ജാമ്യത്തുകയായി കോടതിയിൽ കെട്ടി വച്ചതിനു ശേഷമാണ് ജാമ്യം ലഭിച്ചത്.
അടുത്ത നാല് ആഴ്ച,അതായത് ദില്ലി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ദില്ലിയിൽ താമസിക്കുകയോ പ്രതിഷേധം നടത്തുകയോ ചെയ്യരുതെന്ന വ്യവസ്ഥയിലാണ് ചന്ദ്രശേഖർ ആസാദിന് ജാമ്യം ലഭിച്ചത്. ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലം സന്ദർശിക്കാൻ ചന്ദ്രശേഖർ ആസാദിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.
ആസാദിന്റെ ജാമ്യാപേക്ഷ കേട്ട് കോടതി “നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങളുടെ കടമകൾ കൂടി നിങ്ങൾ ഓർക്കണമെന്നും പ്രഖ്യാപിച്ചിരുന്നു.











Discussion about this post