റഷ്യയിലെ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും സർക്കാരും ബുധനാഴ്ച അപ്രതീക്ഷിതമായി രാജിവച്ചതായി വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
പാർലമെന്റിന്റെ അധികാരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റഷ്യൻ ഭരണഘടന ഭേദഗതി ചെയ്യാനും, ദേശീയ റഫറണ്ടം നടത്താനും, നിലവിൽ കുറച്ചധികാരങ്ങൾ മാത്രമുള്ള സ്റ്റേറ്റ് കൗൺസിൽ എന്ന സംഘടനയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും പുടിൻ തീരുമാനിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ഈ വാർത്ത.പുടിൻ ക്രെംലിനിലേക്ക് മടങ്ങിവരുന്നതിനുള്ള വഴിയൊരുക്കാൻ പ്രസിഡന്റായി അധികാരമേറ്റ മെദ്‌വെദേവ് ,ഇനി സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ഹെഡ് ആയേക്കുമെന്നും ടാസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.2024 ൽ കാലാവധി അവസാനിച്ചാലും അധികാരത്തിൽ തുടരാൻ പുടിൻ കരുനീക്കം നടത്തുന്നുണ്ടെന്ന് സുവ്യക്തമാണ്.
2008 ൽ പുടിൻ രണ്ടാം തവണ പ്രസിഡന്റ് സ്ഥാനമൊഴിയാനുള്ള അധികാര പരിധി നേരിട്ടപ്പോൾ 2008 ൽ മെദ്‌വദേവ് പ്രസിഡന്റായി. പുടിൻ പ്രധാനമന്ത്രിയാണെങ്കിലും സർക്കാരിൽ യഥാർത്ഥ ശക്തിയായി തുടർന്നു. 2012 ൽ പുടിൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങി. പുടിന് വഴിമാറിയ മെദ്‌വദേവ് പ്രധാനമന്ത്രിയായി തുടർന്നു.











