മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ അദ്ദേഹത്തിന്റെ പുതിയ സ്ഥലത്തേക്ക് മാറ്റും.കരുതൽ തടങ്കലിലുള്ള ഒമർ അബ്ദുല്ലയെ ഇനി അദ്ദേഹത്തിന്റെ ഭവനത്തിനു സമീപമായിരിക്കും വീട്ടുതടങ്കലിൽ പാർപ്പിക്കുക.
കശ്‍മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ കേന്ദ്രസർക്കാർ,സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി ഒമർ അബ്ദുല്ലയെ നൂറ്റി അറുപത്തിമൂന്ന് ദിവസമായി കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
നിലവിൽ ,ഒമർ അബ്ദുല്ലയെ ഹരിനിവാസ് എന്ന ബംഗ്ലാവിൽ പാർപ്പിച്ചിരിക്കുകയാണ്.ഈ കെട്ടിടം,ജമ്മു കശ്മീർ സന്ദർശിക്കാനെത്തുന്ന കേന്ദ്ര മന്ത്രിമാരുടെ സംഘത്തിന് താമസ സൗകര്യമൊരുക്കാൻ വേണ്ടി ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ മുന്നോടിയായാണ് ഒമർ അബ്ദുല്ലയെ സ്ഥലം മാറ്റുന്നത്.













Discussion about this post