പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന്‍ വിദേശകാര്യമന്ത്രി ജവേദ് ഷരിഫും ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും ഇന്ത്യയ്ക്ക് വലിയ താല്‍പ്പര്യമുണ്ടെന്ന് പ്രധാനമന്ത്രി ഇറാന്‍ വിദേശകാര്യമന്ത്രിയെ അറിയിച്ചു.
ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ഇറാന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചതായും ഇന്ത്യയ്ക്ക് ഈ മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനുമുള്ള അതിയായ താല്‍പ്പര്യം അദ്ദേഹത്തെ അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഷരിഫിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തതിനോടൊപ്പം ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിക്കിടെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി നടന്ന സന്തോഷകരമായ ചര്‍ച്ചകള്‍ ഓര്‍മ്മിയ്ക്കുന്നുവെന്നും പ്രധാനമന്ത്രി ഇറാന്‍ വിദേശകാര്യമന്ത്രിയെ അറിയിച്ചു. ഇറാന്‍ സൈനികമേധാവി കാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിനെത്തുടര്‍ന്നുണ്ടായിരിയ്ക്കുന്ന സ്‌ഫോടനാത്മകമായ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ഒരേസമയം ഇറാനുമായും ഇസ്രേയലുമായും അമേരിക്കയുമായും റഷ്യയുമായും അടുത്ത സൌഹൃദം പുലര്‍ത്തുന്ന വിദേശനയം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമാധാനശ്രമങ്ങളില്‍ വലിയ സ്ഥാനം നല്‍കുന്നുണ്ട്. ഇറാന്‍ അമേരിക്ക സംഘര്‍ഷത്തില്‍ ഇന്ത്യയുടെ മദ്ധ്യസ്ഥശ്രമങ്ങള്‍ ഇറാന്‍ സ്ഥാനപതി സ്വാഗതം ചെയ്തിരുന്നു.
ഇതിനിടെ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തെ റഷ്യ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
ലോകസമാധാനത്തിന് ഇന്ത്യ എല്ലായ്‌പ്പോഴും വലിയ പങ്കു വഹിക്കാറുണ്ട്. സമാധാനത്തിന് ഏതു രാജ്യം ശ്രമിച്ചാലും, പ്രത്യേകിച്ച് ഞങ്ങളുടെ സുഹൃത്തായ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യും’ ഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ അലി ചെജെനി പറഞ്ഞു.
യുദ്ധമല്ല, സമാധാനമാണു വേണ്ടത്. ഈ മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയാണ് ആഗ്രഹിക്കുന്നത്. ലോകസമാധാനത്തിനും സമൃദ്ധിക്കുമായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ചെജെനി വ്യക്തമാക്കി.
Discussion about this post