ബെര്‍ലിന്‍: പാരീസില്‍ ഭീകരാക്രമണത്തിന് ഇടയാക്കിയ ‘വിവാദ കാര്‍ട്ടൂണ്‍’ പുനഃപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിന് നേരെ ഇന്ന് അക്രമണമുണ്ടായി.
ജര്‍മ്മനിയിലെ തുറമുഖ നഗരമായ ഹാംബര്‍ഗില്‍ ‘ഹാംബര്‍ഗ് മോര്‍ഗണ്‍പോസ്റ്റി’ന്റെ ഓഫീസിലാണ് ഞായറാഴ്ച നടന്നത്. കല്ലേറില്‍ തകര്‍ന്ന ചില്ലുകള്‍ക്കിടയിലൂടെ സ്ഫോടക വസ്തുക്കളും ഓഫീസിലേക്ക് എറിഞ്ഞു. ഉടന്‍തന്നെ തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായതായി പോലീസ് അറിയിച്ചു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഫ്രഞ്ച് കാര്‍ട്ടൂണ്‍ വാരികയായ ‘ ഷാര്‍ലി എബ്ദോ’യില്‍ 2011 മുഹമ്മദ് നബിയെക്കുറിച്ച് വന്ന കാര്‍ട്ടൂണാണ് തീവ്രവാദി ആക്രമണത്തിന് ഇടയാക്കിയത്. വാരികയുടെ ഓഫീസിലുണ്ടായയ ഭീകരാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വന്‍ റാലി നടക്കുന്നതിന് മുമ്പാണ് ജര്മനില് മാധ്യമസ്ഥാപനം ആക്രമിച്ചത്. 70,000 പേര് അണിചേരുന്ന റാലിയില്‍ 40 ലോകനേതാക്കളും പങ്കെടുക്കുന്നുണ്ട്.
Discussion about this post