മലപ്പുറം: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മുകളിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പണ്ട് നാട്ടുരാജാക്കന്മാരുടെ മുകളിൽ റസിഡന്റുമാര്‍ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന് മേല്‍ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും പിണറായി പറഞ്ഞു.
Discussion about this post