നോർത്ത് ഈസ്റ്റേൺ തിയേറ്ററിൽ സൈനികരുടെ സൈനികരുടെ ഏറ്റവും വലിയ വ്യോമാഭ്യാസം നടത്തി ഇന്ത്യൻ സൈന്യം.ജനുവരി 10 ന് നോർത്ത് ഈസ്റ്റേൺ തിയേറ്ററിൽ നടന്ന വ്യോമാഭ്യാസത്തിന് “വിംഗ്ഡ് റൈഡർ” എന്ന പേരാണ് നൽകിയത്.
പരിശീലനത്തിന്റെ ഭാഗമായി ,സി 130 ഹെർക്കുലീസ്, സി 17 ഗ്ലോബ് മാസ്റ്റർ, ധ്രുവ് ഹെലികോപ്റ്ററുകൾ എന്നീ വ്യോമയാനങ്ങളിൽ നിന്ന് നിന്ന് അഞ്ഞൂറിലധികം സൈനികർ രാവും പകലും പാരച്യൂട്ട് ജംപിങ് നടത്തി.അടിയന്തിര സാഹചര്യങ്ങളിൽ ആക്രമണം നടത്താനുള്ള സൈനികരുടെ പരിശീലനം ഊട്ടിയുറപ്പിക്കുകയാണ് ഈ അഭ്യാസത്തിലൂടെ ഇന്ത്യൻ സേന ലക്ഷ്യമിടുന്നത്.സൈനികരെ എയർ ലിഫ്റ്റ് ചെയ്യാനും എയർ ഡ്രോപ്പ് ചെയ്യാനും ഇന്ത്യൻ വ്യോമസേനയും സഹായത്തിനുണ്ടായിരുന്നു.
ഇന്ത്യൻ സൈന്യം അടുത്തിടെ നടത്തിയ ഏറ്റവും വലിയ പരിശീലന പരിപാടിയിൽ നിരവധി പ്രത്യേക ദൗത്യസേനകളും വ്യോമസേനയുടെ എല്ലാത്തരം വ്യോമ ഗതാഗത പ്ലാറ്റ്ഫോമുകളും ഉൾപ്പെട്ടിരുന്നു.കഠിനമായ ഭൗമമേഖലകളിലും സംയുക്തമായി പ്രവർത്തിച്ചുകൊണ്ട് കര,വ്യോമ സേനകൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി.
Discussion about this post