ജനുവരി 24 ന്റെ ഉള്ളിൽ സർക്കാരിലേക്ക് കുടിശ്ശിക പണമടയ്ക്കാനുള്ള കോടതിവിധിയ്ക്കെതിരെ ടെലകോം കമ്പനികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.ടെലികോം കമ്പനികളുടെ മൊത്തം വരുമാനം കണക്കാക്കണമെന്നും,അതിൻപ്രകാരം അധിക സ്‌പെക്‌ട്രം ഉപയോഗിക്കുന്നതിന്റെ ഫീസ് നല്കണമെന്നുള്ള ടെലികോം മന്ത്രാലയത്തിന്റെ വാദം കോടതി അംഗീകരിച്ചു.ഇതിൻപ്രകാരമാണ് പണമടയ്ക്കാനുള്ള വിധി പുറപ്പെടുവിച്ചത്.
ഹർജി കൊടുത്ത കമ്പനികളായ ഐഡിയ,എയർടെൽ,വൊഡാഫോൺ എന്നിവർ സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോൾ പുനഃപരിശോധനായ്ക്ക് യോഗ്യമായ കാരണങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെന്നായിരുന്നു കോടതി പ്രസ്താവിച്ചത്. കമ്പനികൾക്ക് കുടിശ്ശിക പണമടയ്ക്കാൻ സർക്കാർ നൽകിയ ആറുമാസത്തെ കാലാവധി തീരാനിരിക്കെയാണ് കമ്പനികൾ ഹർജി സമർപ്പിച്ചത്.വിധിയ്‌ക്കെതിരെ അപ്പീൽ നൽകുമെന്ന് കമ്പനികൾ അറിയിച്ചു.











Discussion about this post