ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ അന്തരിച്ചു.നേപ്പാളിലെ കഠ്മണ്ഡു സ്വദേശിയും,ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന ലോകറെക്കോർഡിനുടമയുമായ ഖഗേന്ദ്ര ഥാപ്പയാണ് അന്തരിച്ചത്. 67.08 സെന്റിമീറ്റർ (2 അടി 2.41 ഇഞ്ച്) മാത്രം ഉയരമുള്ള ഖഗേന്ദ്ര ഥാപ്പ മാഗർ, കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പോഖറയിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ന്യുമോണിയ ബാധിച്ചതായിരുന്നു ഥാപ്പയുടെ മരണകാരണം.”ന്യുമോണിയ കാരണം മുൻപും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.എന്നാൽ, ഇത്തവണ അസുഖം അദ്ദേഹത്തിന്റെ ഹൃദയത്തെയും ബാധിച്ചു,” എന്ന് അദ്ദേഹത്തിന്റെ സഹോദരൻ മഹേഷ് ഥാപ്പ മാഗർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Discussion about this post