വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നല്‍കിയതിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. അസംതൃപ്തരായ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ,സ്വന്തം പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ വസതിയ്ക്കു മുന്നിൽ പ്രതിഷേധം നടത്തി.നേതാക്കളായ അരവിന്ദ് സിംഗ്, ഹർമാൻ സിംഗ് എന്നിവർക്ക് യഥാക്രമം കരാവൽ നഗർ, പട്ടേൽ നഗർ നിയോജകമണ്ഡലങ്ങളിൽ നിന്ന് ടിക്കറ്റ് ലഭിച്ചേക്കില്ലെന്ന അഭ്യൂഹാം കോൺഗ്രസിൽ ശക്തമായിരുന്നു.ഇതേത്തുടർന്നാണ് പട്ടേൽ നഗർ, കരാവൽ നഗർ നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളുമായി സോണിയാഗാന്ധിയുടെ വസതിക്കു മുന്നിൽ തടിച്ചു കൂടിയത്.
Discussion about this post