പശ്ചിമബംഗാളിൽ, പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ബോധവൽക്കരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർക്കു നേരെ പോലീസ് അക്രമം. ബിജെപി സംസ്ഥാന പ്രസിഡണ്ട് ദിലീപ് ഘോഷ് അടങ്ങുന്ന സംഘത്തെ പോലീസ് വഴി തടയുകയും, പ്രവർത്തകർക്ക് നേരെ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ നന്ദിഗ്രാമിനടുത്താണ് സംഭവം. നിയമത്തെപ്പറ്റിയുള്ള വസ്തുതകളെ കുറിച്ചു പ്രചരണത്തിനെത്തിയവരുടെ വഴി തടയാൻ തന്നെയുറച്ച് പോലീസ് നന്ദിഗ്രാമിലേക്കുള്ള യാത്ര തടസ്സപ്പെടുത്താൻ വേണ്ടി റോഡുകൾ ബ്ലോക്ക് ചെയ്യുകയും, മനഃപൂർവം ഫെറി സർവീസുകൾ അടച്ചിടുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ ബിജെപി പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്
Discussion about this post