ജമ്മു കശ്മീർ രാജ്യത്തിന്റെ രത്നമാണെന്ന് റയിൽവേ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ഭൂപ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കി ജമ്മു കശ്‍മീരിലെ കേന്ദ്രഭരണ പ്രദേശങ്ങൾക്കായി ഒരു വ്യാവസായിക പാക്കേജ് കേന്ദ്രം ഉടൻ കൊണ്ടുവരുമെന്നും ഇത് വലിയ അളവിൽ നിക്ഷേപം താഴ്‌വരയിലേക്ക് ആകർഷിക്കുമെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
അടുത്ത വർഷം ഡിസംബറോടെ കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായും കശ്‍മീരിനെ റയിൽ ഗതാഗതം വഴി ബന്ധിപ്പിക്കുമെന്നും റെയിൽവേ വാണിജ്യ മന്ത്രി അറിയിച്ചു.ജമ്മു കശ്മീരിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









