ഗതാഗതത്തിനും ജനക്കൂട്ട നിയന്ത്രണത്തിനുമായി മുംബൈ പോലീസിൽ കുതിരപ്പോലീസ് യൂണിറ്റ് പുനരാരംഭിക്കും.നിർത്തലാക്കിയ ശേഷം 88 വർഷങ്ങൾക്കു ശേഷമാണ് മുംബൈ പോലീസ് അശ്വാരൂഢ വിഭാഗം പുനഃസംഘടിപ്പിക്കുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.ഈ വർഷത്തെ ശിവാജി പാർക്കിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുംബൈ പോലീസിന്റെ അശ്വാരൂഢ വിഭാഗം പങ്കെടുക്കും, ആവശ്യമെങ്കിൽ പൂനെയിലും നാഗ്പൂരിലും സമാനമായ യൂണിറ്റുകൾ കൊണ്ടുവരുമെന്നും പത്രസമ്മേളനത്തിൽ അനിൽ ദേശ്മുഖ് വ്യക്തമാക്കി.
വർദ്ധിച്ചുവരുന്ന വാഹന ഗതാഗതം കാരണം ബോംബെ പോലീസിന്റെ യൂണിറ്റ് 1932 ൽ പിരിച്ചുവിട്ടതാണ്.
ഇന്ന് മുംബൈ പോലീസിന് ആധുനിക ജീപ്പുകളും മോട്ടോർ സൈക്കിളുകളും ഉണ്ട്. എന്നിരുന്നാലും, തിരക്കേറിയ പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് ഒരു കുതിരപ്പടയാണ് കൂടുതൽ ഫലപ്രദമെന്നും ദേശ്മുഖ് കൂട്ടിച്ചേർത്തു.











