Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

യസീദികളെ കൂട്ടക്കൊലചെയ്ത് സ്തീകളെ ലൈംഗിക അടിമകളാക്കാന്‍ നേതൃത്വം നല്‍കിയ ഭീകരന്‍ ഇനി ഐഎസ് തലവന്‍:അല്‍ ബാഗ്ദാദിയേക്കാള്‍ ക്രൂരന്‍ ‘ഹാജി അബ്ദുള്ള’

by Brave India Desk
Jan 21, 2020, 10:48 am IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമിക സ്റ്റേറ്റിന്റെ തലപ്പത്തേക്ക് പുതിയ തലവന്‍ എത്തിയതായി അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖിലെ യസീദികളെ കൂട്ടക്കൊല ചെയ്യാന്‍ മുന്‍കൈയ്യെടുത്ത അമിര്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ അവ്‌ലി അല്‍ സല്‍ബിയാണ് ഇസ്ലാമിക സ്റ്റേറ്റിന്റെ പുതിയ തലവനായിരിയ്ക്കുന്നത്. മുന്‍ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ അമേരിക്ക വധിച്ചതിന്റെ തൊട്ടുപിന്നാലേ തന്നെ അല്‍ സല്‍ബിയെ അടുത്ത തലവനായി തിരഞ്ഞെടുത്തിരുന്നെന്നും വിവിധ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാഖിലെ അതിന്യൂനപക്ഷമായ യസീദികളെ കൂട്ടക്കൊല ചെയ്യാനും അവരിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗിക അടിമകളാക്കുകയും ചെയ്യാനും മാംസക്കച്ചവടത്തിനായി പലയിടത്തേക്കും കടത്താനും മുന്‍കൈയ്യെടുത്ത ഭീകരനേതാവാണ് അല്‍ സാല്‍ബി. ഐസിസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഇയാള്‍ ഐസിസ് നേതൃത്വനിരയിലുള്ള ചുരുക്കം ചില അറബികളില്‍ ഒരാളാണ്. ഇറാഖിലെ ഒരു ചെറുപട്ടണത്തില്‍ ജനിച്ച ഇയാള്‍ ‘ഹാജി അബ്ദുള്ള’ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

Stories you may like

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

മൊസുള്‍ സര്‍വകലാശാലയില്‍ നിന്ന് ‘ശരിയ’ നിയമത്തില്‍ ബിരുദമെടുത്ത ഇയാള്‍ യസീദികളെ കൊന്നൊടുക്കുന്നതിനും അതിക്രൂരപീഡനങ്ങളേല്‍പ്പിക്കുന്നതിനും താത്വികവും മതപരവുമായ ന്യായീകരണങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. അല്‍ ബാഗ്ദാദിയുടെ സമയം മുതല്‍ തന്നെ ഐസിസിന്റെ താത്വികാചാര്യനും മതപരമായ കാര്യങ്ങളിലെ അവസാന വാക്കുമായിരുന്നു ഇയാള്‍. ഇയാളുടെ ഏക സഹോദരന്‍ അദെല്‍ സാല്‍ബി തുര്‍ക്കിയില്‍ താമസിക്കുകയാണ്. തുര്‍ക്കിയിലെ രാഷ്ട്രീയപ്പാര്‍ട്ടിയായ തുര്‍ക്‌മെന്‍ ഇറാഖി ഫ്രണ്ട് എന്ന സംഘടനയുടെ നേതാവാണ് അദെല്‍ സാല്‍ബി.

മറ്റൊരു ഐസിസ് താത്വികാചാര്യന്‍ ഷിഫ അല്‍ നിമ എന്നയാളെ കഴിഞ്ഞ ദിവസം മൊസുള്‍ എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. 245 കിലോ ഭാരമുണ്ടായിരുന്ന ഇയാളെ നടക്കാന്‍ കഴിയാത്തതിനാല്‍ ലോറിയിലാണ് അറസ്റ്റ് ചെയ്തുകൊണ്ട് പോയത്.

ഐസിസിനോട് നേരിട്ടെതിര്‍ത്ത് നിന്നിരുന്ന കുര്‍ദിഷ് വംശജരെ സഹായിക്കാതെ അമേരിക്കന്‍ പട്ടാളക്കാരെ മേഖലയില്‍ നിന്ന് ട്രമ്പ് പിന്‍വലിച്ചിരുന്നു. അതോടെ തുര്‍ക്കി കുര്‍ദുകള്‍ക്കെതിരേ ആക്രമണം ശക്തമാക്കി. ഒപ്പം ഐസിസിനെ നേരിട്ടെതിര്‍ത്തിരുന്ന ഇറാന്റെ സൈനികത്തലവന്‍ കാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക വധിയ്ക്കുക കൂടി ചെയ്തതോടെ നിലവില്‍ ഐസിസ് വീണ്ടും ശക്തി പ്രാപിച്ചിരിയ്ക്കുകയാണ്.

Tags:
Share24TweetSendShare

Latest stories from this section

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

യുദ്ധം പശ്ചിമേഷ്യയിൽ, ഇരുട്ടിലായി പാകിസ്താൻ; ഇന്ധനമില്ല, സ്കൂളുകൾ പൂട്ടി, സർക്കാർ ഓഫീസുകൾക്ക് നിയന്ത്രണം!; ഷരീഫിന്റെ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപനം 

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

Discussion about this post

Latest News

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന്  ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies