Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ആമസോണ്‍ മേധാവിയുടെ ഫോണ്‍ സൗദി കിരീടാവകാശി ഹാക്ക് ചെയ്തു: ‘മാല്‍വെയര്‍ ഒളിച്ചു കടത്തിയ വിഡിയൊ സന്ദേശം വഴി വിവരങ്ങള്‍ ചോര്‍ത്തി’

by Brave India Desk
Jan 22, 2020, 01:08 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ആമസോണ്‍ മേധാവിയായ ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹാക് ചെയ്തതായി ബ്രിട്ടീഷ് മാദ്ധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഷിംഗ്ടന്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങളുടെ ഉടമസ്ഥനായ ജെഫ് ബെസോസിന് സൌദി കിരീടാവകാശിയില്‍ നിന്ന് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശം വഴിയാണ് ഫോണ്‍ ഹാക് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2018 മേയ് മാസം ഒന്നാം തീയതിയാണ് ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണിലേക്ക് സൌദി കിരീടാവകാശി ഒരു വീഡിയോ അയച്ചുകൊടുത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്ത് വീഡീയോ ആണ് അയച്ചതെന്ന് പുറത്തു വന്നിട്ടില്ല. ആഴ്ചകള്‍ക്ക് മുന്‍പ് ജെഫ് ബെസോസും സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഹോളിവുഡില്‍ വച്ച് നടന്ന ആഘോഷവിരുന്നുകള്‍ക്കിടയില്‍ കണ്ടുമുട്ടിയിരുന്നു.

Stories you may like

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

‘കടക്ക് പുറത്ത്’ എന്ന് ട്രംപ്, പിന്നാലെ മാസ്സ് പണി കൊടുത്ത് യു.എസ് മാധ്യമങ്ങൾ; വൈറ്റ് ഹൗസ് കവറേജ് നിർത്തിവെച്ച് പ്രമുഖ ചാനലുകൾ!

സൗദി കിരീടാവകാശിയുടെ സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് വാട്‌സാപ്പ് സന്ദേശമായി വീഡിയോ ലഭിച്ച ജെഫ് ബെസോസ് അത് ഒരു മാല്‍വെയര്‍ ഒളിപ്പിച്ചുകടത്തിയ വീഡിയോ ആണെന്നറിയാതെ തുറക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ബെസോസിന്റെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന വിവരങ്ങള്‍ മുഴുവന്‍ തല്‍പ്പരകക്ഷികള്‍ ചോര്‍ത്തുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഉടമസ്ഥരറിയാതെ വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രോഗ്രാമുകളാണ് മാല്‍വെയറുകള്‍.

ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍ സ്ഥിരമായി എഴുതുമായിരുന്ന ജമാല്‍ ഖഷോഗി എന്ന എഴുത്തുകാരനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാനാണോ ഈ ഹാക്കിങ്ങ് നടത്തിയതെന്നാണ് സംശയമെന്ന് വിദഗ്ധര്‍ പറയുന്നു. ജെഫ് ബെസോസിന്റെ അടുത്ത സുഹൃത്തും സൌദി അറേബ്യന്‍ പൌരനുമായ ജമാല്‍ ഖഷോഗി സൌദി ഭരണകൂടത്തിന് അനഭിമതനായിരുന്നു. സൌദി അറേബ്യയ്ക്കും മുഹമ്മദ് ബിന്‍ സല്‍മാനുമെതിരേ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഖഷോഗി നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്നു.

2018 ഒക്ടോബര്‍ 2 ന് ഇസ്താംബൂളിലെ സൌദി കോണ്‍സുലേറ്റില്‍ തന്റെ വിവാഹത്തിനായി ചില രേഖകള്‍ ലഭിക്കാന്‍ പോയ ഖഷോഗിയെ അവിടെ വച്ച് കാണാതായി. ഖഷോഗി സൌദി കോന്‍സുലേറ്റിനുള്ളില്‍ വച്ച് കൊല്ലപ്പെട്ടെന്നും ശരീരം കഷണങ്ങളാക്കി പുറത്തുകൊണ്ടു പോയിക്കളഞ്ഞെന്നുമുള്ള വിവരം പിന്നീട് പുറത്തുവന്നു. സൌദി കിരീടാവകാശി പിന്നീട് ഖഷോഗി കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ട കാര്യം ശരിവയ്ക്കുകയും ചെയ്തു.

അത് മാത്രമല്ല, മാസങ്ങള്‍ക്ക് ശേഷം 2019 ജനുവരി മാസത്തില്‍ ജെഫ് ബെസോസിന്റെ വളരെ സ്വകാര്യമായ ചില വിവരങ്ങള്‍ നാഷണല്‍ എന്‍ക്വയറര്‍ എന്ന ടാബ്ലോയ്ഡ് പ്രസിദ്ധീകരിച്ചു. ജെസ് ബെസോസും ടെലിവിഷന്‍ അവതാരികയായ ലൊറെന്‍ സാഞ്ചേസും തമ്മില്‍ വിവാഹേതരബന്ധമുണ്ടെന്നുള്ള വിവരങ്ങളായിരുന്നു അത്. ജെഫ് ബെസോസ് ലൊറേന്‍ സാഞ്ചേസിനയച്ച സ്വകാര്യ മെസേജുകള്‍ വരെ നാഷണല്‍ എന്‍ക്വയറര്‍ പ്രസിദ്ധീകരിച്ചു. ജെഫ് ബെസോസും ഭാര്യ മാക്ള്‍കെന്‍സിയും ഇതോടെ വിവാഹമോചിതരായി.

ഇതേത്തുടര്‍ന്ന് താനും ലൊറെന്‍ സാഞ്ചേസും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാതിരിക്കാന്‍ നാഷണല്‍ എന്‍ക്വയറര്‍ ഉടമസ്ഥനായ ഡേവിഡ് പെക്കര്‍ പണമാവശ്യപ്പെട്ടു എന്ന് പറഞ്ഞ് ജെഫ് ബെസോസ് ബ്ലോഗ് എഴുതിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ അടുത്ത സുഹൃത്താണ് ഡേവിഡ് പെക്കര്‍. ജെഫ് ബെസോസിന്റെ കാമുകിയായ ലൊറെന്‍ സാഞ്ചേസും മാസങ്ങള്‍ക്കുള്ളില്‍ തന്റെ വിവാഹബന്ധം വേര്‍പെടുത്തി.

ഡൊണാള്‍ഡ് ട്രമ്പ് ഇതേച്ചൊല്ലി ബെസോസിനെ ട്വിറ്ററിലൂടെ കളിയാക്കിയിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ സ്ഥിരം വരുന്ന മഞ്ഞവാര്‍ത്തകള്‍ പോലെ ജെഫ് ബെസോസിന്റെ മഞ്ഞവാര്‍ത്തകളും പുറത്തു വന്നോ എന്ന രീതിയിലാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഡൊണാള്‍ഡ് ട്രമ്പിനെപ്പറ്റി നിരന്തരം മോശം വാര്‍ത്തകള്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ നല്‍കുന്നതിനാല്‍ ജെഫ് ബെസോസും ട്രമ്പും തമ്മില്‍ നല്ല ബന്ധത്തിലല്ല എന്നത് രഹസ്യമല്ല.

ലോകത്തെ ഏറ്റവും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളിലൊന്നായ ആമസോണിന്റെയും ലോകത്തെ ഏറ്റവും വലിയ പത്രങ്ങളിലൊന്നായ വാഷിംഗ്ടണ്‍ പോസ്റ്റിന്റേയും ഉടമസ്ഥന്റെ മൊബൈല്‍ ഫോണ്‍ വെറുമൊരു വാട്‌സാപ്പ് വീഡിയോ അയച്ച് ഹാക് ചെയ്‌തെന്നത് അവിശ്വസനീയമാണെന്നും സൌദി കിരീടാവകാശിയ്ക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടാക്കുവാനും ഖഷോഗിയുടെ കൊലപാതകത്തില്‍ സൌദി കിരീടാ!വകാശിക്ക് നേരിട്ട് പങ്കുണ്ടെന്ന് വരുത്തുവാനും കെട്ടിച്ചമച്ച കഥകളാണിത് എന്നാണ് ജെഫ് ബെസോസിന്റെ എതിരാളികള്‍ അഭിപ്രായപ്പെടുന്നത്.

അഥവാ വീഡിയോ അയച്ച് ആരെങ്കിലും മൊബൈല്‍ ഫോണ്‍ ഹാക് ചെയ്താലും സൌദി കിരീടാവകാശി നേരിട്ട് ജെഫ് ബെസോസിനു മാല്‍വെയര്‍ കടത്തിയ വീഡിയോ അയച്ചുകൊടുക്കാനും വേണ്ട ബുദ്ധിയില്ലായ്മ കാട്ടുമോ എന്നാണ് അവര്‍ ചോദിക്കുന്നത്.

Share13
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

Latest News

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies