കേന്ദ്രത്തിനെതിരായ പണിമുടക്ക് ദിനത്തില്‍ ജോലിയ്‌ക്കെത്താത്തത് ശബളത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ദേശീയ പണിമുടക്ക് ദിവസം ഹാജരാകാതിരുന്ന ജീനവക്കാര്‍ക്ക് അന്നേ ദിവസത്തെ ശമ്പളം നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി എട്ടിന് ഹാജരാകാന്‍ കഴിയാതിരുന്നത് ആ ദിവസത്തെ ശമ്പളത്തെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ബന്ധമായും ഹാജാരാകാന്‍ മമത ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലൊന്നും പണിമുടക്ക് വിജയിച്ചിരുന്നില്ല. ജോലി ചെയ്യാതെ ശബളം ലഭിക്കുമെങ്കില്‍ എല്ലാ ദിവസവും കേന്ദ്രത്തിനെതിരെ സമരമായാലോ എന്നാണ് ട്രോളര്‍മാരുടെ പരിഹാസം.
പണിമുടക്ക് ദിവസം ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് ശമ്പളം നിഷേധിക്കരുതെന്ന് ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കിന് ധനകാര്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്.
തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളികള്‍ക്കനുകൂലമായി ഭേദഗതി ചെയ്യരുത്, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, കര്‍ഷക കടങ്ങള്‍ എഴുതിതള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക, വര്‍ഗീയത തടയുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
കോടികളുടെ നഷ്ടമാണ് പണിമുടക്ക് മൂലം രാജ്യത്തുണ്ടായത്. ഇതിന് പുറമേയാണ് ഇപ്പോള്‍ ജോലി ചെയ്യാത്ത ദിവസം ശബളം നല്‍കി സര്‍ക്കാരിന്റെ സമരത്തിനോടുള്ള പ്രോത്സാഹനം. വലിയ വിമര്‍ശനമാണ് സമരദിവസത്തെ ശമ്പളം നല്‍കാനുള്ള തീരുമാനത്തില്‍ ഉയരുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Discussion about this post