ജമ്മു: ജമ്മു കശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ദേവീന്ദര്‍ സിംഗിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ദേവീന്ദര്‍ സിംഗിനെയും മൂന്ന് ഹിസ്ബുള്‍ ഭീകരരെയും 15 ദിവസത്തേക്കാണ് ജമ്മുവിലെ എന്‍ഐഎ കോടതി കസ്റ്റഡിയില്‍ വിട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ദേവീന്ദര്‍ സിംഗിനെയും മറ്റ് പ്രതികളെയും ഡൽഹിയിലേക്ക് കൊണ്ടു വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വ്യാഴാഴ്ചയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അഞ്ചുപേരെയും വിശദമായി ചോദ്യംചെയ്യുന്നതിന് പതിനഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ജമ്മു കശ്മീരില്‍നിന്നു പുറത്തേക്കു പോകാന്‍ സഹായിക്കുന്നതിനിടെയാണ് ദേവീന്ദര്‍ പിടിയിലായത്. ഇതിനു പിന്നാലെ സര്‍വീസില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Discussion about this post