ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ ആരാണ് ഏറ്റവും നല്ലതെന്ന ചോദ്യത്തിന്റെ ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയുടെ ഫലം പുറത്ത്. സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേര്‍ പറഞ്ഞത് ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ വേണം കോണ്‍ഗ്രസ് അദ്ധ്യക്ഷനാവേണ്ടത് എന്നാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി വരണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 24 ശതമാനം പേര്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി വേണ്ട എന്ന നിലപാട് 11 ശതമാനം പേര്‍ രേഖപ്പെടുത്തി.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ 14 ശതമാനം പേര്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. മന്‍മോഹന്‍ സിംഗിന് സോണിയാ ഗാന്ധിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാനായി. 10 ശതമാനം പേര്‍ മുന്‍ പ്രധാനമന്ത്രിയെ പിന്തുണക്കുമ്പോള്‍ സോണിയാ ഗാന്ധിയെ പിന്തുണക്കുന്നത് 11 ശതമാനം പേരാണ്.
സച്ചിന്‍ പൈലറ്റിനെ 7 ശതമാനം പേരും ജ്യോതിരാദിത്യ സിന്ധ്യയെ 6 ശതമാനം പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ചു. പി.ചിദംബരത്തെ 3 ശതമാനം പേരും അശോക് ഗെഹ്‌ലോട്ടിനെ 1 ശതമാനം പേരും പിന്തുണക്കുന്നു.
Discussion about this post