കൊറോണ പകർച്ചവ്യാധി ബാധിച്ച ചൈനീസ് നഗരമായ വുഹാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെയും നയതന്ത്രജ്ഞരെയും ഒഴിപ്പിക്കാനൊരുങ്ങി യുഎസ് സർക്കാർ.വുഹാനിലെ സർവ്വ പൗരന്മാരെയും തിരിച്ചു കൊണ്ടു പോകാനായി ഞായറാഴ്ച ചാർട്ടർ ഫ്ലൈറ്റ് ഒരുക്കുന്നുണ്ടെന്ന് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കി.ഏകദേശം 1,000 അമേരിക്കൻ പൗരന്മാർ വുഹാനിലുണ്ടെന്ന് കരുതപ്പെടുന്നു
യു.എസ് കോൺസുലേറ്റിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും അമേരിക്കക്കാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ വിമാനത്തിൽ 230 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും.ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും യു.എസ് സർക്കാർ ഈ രക്ഷാ പ്രവർത്തനത്തിന് അനുമതി നേടിയിട്ടുണ്ട്.
Discussion about this post