ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ഇളവ് വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി പ്രസിഡന്റ് അമിതാഷാക്കും സംഘടന ഭാരവാഹികള്‍ നന്ദി അറിയിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഭൂമി കൈമാറ്റ പുനരധിവാസ, പുനസ്ഥാപന ഭേദഗതി നിയമത്തിലെ വ്യവസ്ഥകളിലെ മാറ്റം, ഭുവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും ഭൂമികൈമാറ്റങ്ങളിലെ സുതാര്യത തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വാദേശി ജാഗരണ്‍ മഞ്ച് പോരാടി വരികയായിരുന്നു. ആ മുറവിളിക്ക് ഇപ്പോള്‍ ഫലം കണ്ടുവെന്നും മഞ്ച് അറിയിച്ചു.
ഭൂനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായി അറിയിച്ച് മഞ്ച് സഹ കണ്‍വീനര്‍ അശ്വനി മഹാജന് മോദിക്കും അമിതാഷ്ക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും സന്ദേശം അയച്ചു. മഞ്ചിനു പുറമെ മറ്റ് ആര്‍എസ്എസ് അനുകൂല സംഘടനകളായ ഭാരതീയ കിസാന്‍ സംഘ്, ഭാരതീയ മസ്ദൂര്‍ സംഘ്, അഖില്‍ ഭാരതീയ വന്‍വാസി കല്യാണ്‍ സംഘ് എന്നീ സംഘടനകളും ബില്ലിനെ എതിര്‍ത്തിരുന്നു.
ബില്‍ പാര്‍ലമെന്റ് ജോയിന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്നതിന് മുമ്പ് തന്നെ വ്യവസ്ഥകളില്‍ ഇളവുവരുത്താനായിരുന്നു മേല്‍ പറഞ്ഞ സംഘടനകളുടെയെല്ലാം ആവശ്യം. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ സാമൂഹിക പ്രത്യാഘാത പഠനം, ഭക്ഷ്യ സുരക്ഷ എന്നിവ നിലനിര്‍ത്തണമെന്നായിരുന്നു മഞ്ചിന്റെ ഭാഗത്ത് നിന്നുയര്‍ന്ന ആവശ്യം.
Discussion about this post