വിഖ്യാത അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.കാലിഫോർണിയക്കടുത്ത് കലബസാസിൽ വച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കോബിയും മകൾ ജിയാനയും അടക്കം, ഹെലികോപ്ടറിലുണ്ടായിരുന്ന ഒൻപതു പേരും മരിച്ചു.ജനുവരി 26 ന് കാലത്ത് പത്തുമണിയോടെ, ലോസ് ഏഞ്ചൽസിനു മുപ്പത് മൈൽ പടിഞ്ഞാറ് മാറിയായിരുന്നു ബ്രയാന്റിന്റെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. അപകടം നടന്ന് പത്തുമിനിറ്റിനകം രക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ആരും ജീവനോടെ ശേഷിച്ചിരുന്നില്ല.അപകടകാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് അന്വേഷണ സംഘം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇരുപതോളം സീസണുകളിൽ നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷന് വേണ്ടി കളിച്ചിരുന്ന കോബി ബ്രയാന്റ് അമേരിക്കയിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോൾ താരങ്ങളിൽ ഒരാളാണ്.സംഭവത്തിൽ ,ഡീഗോ മറഡോണ,ലയണൽ മെസ്സി ,ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരടക്കം പല കായിക താരങ്ങളും കനത്ത ദുഃഖം പ്രകടിപ്പിച്ചു.
Discussion about this post