ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുപ്പിച്ച് വിദേശികളെ വെട്ടിലാക്കി സിപിഎമ്മുകാര്‍. ഇന്ത്യന്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമര പരിപാടികളിലോ വിദേശ പൗരന്മാര് പങ്കെടുക്കുന്നത് വിസാ ചട്ടങ്ങളുടെ ലംഘനമാണ്.
കലാമണ്ഡലത്തിലെത്തിയ വിദേശികള്‍ അവിടുത്തെ അധ്യാപകര്‍ക്കൊപ്പം സിപിഎം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സിപിഎം കേന്ദ്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ചിലര്‍ വിദേശികളുടെ പേര് സഹിതം തന്നെ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു.
ഇതിനൊപ്പം ഇവര്‍ക്ക് പണി കിട്ടും എന്ന് മുന്നറിയിപ്പുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ പല സിപിഎം നേതാക്കളും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുക്കി മുങ്ങി. ഇന്ത്യന്‍ സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ നടപടി വേണണെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.ഇന്ത്യന്‍ ഫോറിനേഴ്സ് ആക്റ്റ് 1946, ഇന്ത്യന്‍ ഫോറിനേഴ്സ് ( അമെന്‍ഡ്മെന്റ് ആക്റ്റ്) 2004 പ്രകാരമുള്ള ചട്ട ലംഘനത്തിന്റെ പേരില്‍ ഈ ചിത്രത്തില്‍ കാണുന്ന വിദേശികളെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 121 പ്രകാരം, ഇന്ത്യന്‍ പരമാധികാര റിപ്പബ്ലിക്കിന് എതിരെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ഇന്ത്യ എന്ന സോവറിന്‍ രാജ്യത്തിന്റെ മണ്ണില്‍ നിന്നും കൊണ്ടു ഇന്ത്യക്ക് എതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ കുറ്റത്തിനും കൂടി 5 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
മുമ്പ് ഇതേ സമരത്തില്‍ പങ്കെടുത്തതിനെ വിദേശ പൗരന്മാരെ നാട്ടില്‍ നിന്ന് തിരിച്ചയച്ച സംഭവം അരങ്ങേറിയിരുന്നു. വിദേശികളെ തെറ്റിദ്ധരിപ്പിച്ചാണോ സമരത്തില്‍ പങ്കെടുപ്പിച്ചത് എന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Discussion about this post