.മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള മെഡൽ. സിബിഐ ഡെപ്യൂട്ടി സൂപ്രണ്ടായ രാമസ്വാമിയാണ് പി ചിദംബരത്തിന്റെ വീടിന്റെ ഉയരമുള്ള മതിൽ ചാടിക്കടന്ന് കഴിഞ്ഞവർഷം ഓഗസ്റ്റ് 21ന് ഐ.എൻ.എക്സ് മീഡിയ കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഐ.എൻ.എക്സ് മീഡിയ കേസിൽ, ചിദംബരത്തിന്റെ മകനായ കാർത്തിയെയും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രാമസ്വാമി പാർത്ഥസാരഥി അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post