ജമ്മു-കശ്മീരിൽ ലഷ്കർ-ഇ-തയ്ബ തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു.കശ്മീരിലെ ബരാമുള്ള ജില്ലയിലെ അന്ധേർഗാം പഠാനിൽ നിന്നാണ് ഫാറൂഖ് ടാർ എന്ന ലഷ്കർ-ഇ-തയ്ബ തീവ്രവാദി പോലീസിന്റെ കൈയിലകപ്പെട്ടത്.തീവ്രവാദികളെ സംബന്ധിച്ച് വിവരം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർ ,ചൊവ്വാഴ്ച പുലർച്ചെ നടത്തിയ തിരച്ചിലിലാണ് ഫാറൂഖ് പിടിക്കപ്പെട്ടത്.ജമ്മു കശ്മീർ പോലീസ് വിവരം സ്ഥിരീകരിച്ച് ട്വിറ്ററിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
ജനുവരി 27 ന് തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ അർവാനി ഗ്രാമത്തിൽ, സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന വെടിവയ്പിൽ മറ്റൊരു ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി കൊല്ലപ്പെട്ടിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
Discussion about this post