ഡല്‍ഹി: 2020 ജനുവരി പകുതിയോടെ ആറുകോടിയോളം കര്‍ഷകര്‍ക്കായി 12,000 കോടി രൂപ വിതരണം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഒരു റെക്കോര്‍ഡാണ്. 2022 ആകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മോദി അറിയിച്ചു. ഗുജറാത്തില്‍ നടക്കുന്ന ഗ്ലോബല്‍ പൊട്ടറ്റോ കോണ്‍ക്ലേവിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഇന്ത്യയില്‍ ഭക്ഷധാന്യ ഉല്പാദനം വര്ധച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പ്രോല്‍സാഹനമാണ് ഇതിനു കാരണമെന്നും മോദി പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന മൂന്നു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും മോദി കൂട്ടിച്ചേര്‍ത്തു
Discussion about this post