കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പരാമർശത്തിനു പിന്തുണ നൽകി കർണാടക ടൂറിസം മന്ത്രി സി.ടി രവി.കഴിഞ്ഞ ദിവസം, ഡൽഹി തിരഞ്ഞെടുപ്പ്പ്ര ചാരണത്തിനിടയിൽ, രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലണമെന്ന കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ പരാമർശം വിവാദം സൃഷ്ടിച്ചിരുന്നു.രാഷ്ട്ര വിരുദ്ധർക്ക് വെച്ച് വിളമ്പേണ്ടത് ബിരിയാണിയല്ലെന്നും, അവർക്ക് നൽകേണ്ടത് ബുള്ളറ്റുകളാണെന്നും മന്ത്രി തുറന്നടിച്ചു. രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പരാമർശത്തെ എതിർക്കുന്നവർക്ക് ചില സാമ്യങ്ങൾ ഉണ്ടെന്ന മന്ത്രി വെളിപ്പെടുത്തി.
ഇത്തരക്കാർ ടുക്ഡേ -ടുക്ഡേ ഗ്യാങ്ങിനെ പിന്തുണക്കുന്ന, തീവ്രവാദികളായ അജ്മൽ കസബ് യാക്കൂബ് മേമൻ എന്നിവരെ തൂക്കിലേറ്റുന്നതിനെ എതിർക്കുന്ന, പൗരത്വഭേദഗതി നിയമത്തിനെതിരെ നുണകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവരാണെന്നും മന്ത്രി സി.ടി രവി പ്രഖ്യാപിച്ചു.
Discussion about this post