ആറ് വിവിധ രാഷ്ട്രീയ ഗ്രൂപ്പുകളിലെ നിയമജ്ഞൻമാർ അവതരിപ്പിക്കുന്ന ആറു സി.എ.എ വിരുദ്ധ പ്രമേയങ്ങളുമായി ഒരു ബന്ധവുമില്ല എന്ന് നിലപാടെടുത്ത് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ സുരക്ഷാ, വിദേശകാര്യ വക്താവായ വിർജിനി ബട്ടു ഹെൻറിക്സണാണ് ഇന്ത്യൻ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രമേയങ്ങൾ അവതരിപ്പിക്കാനുള്ള യൂറോപ്യൻ പാർലമെന്റ് നീക്കം ഇന്ത്യൻ ഗവൺമെന്റിന്റെ ശക്തമായ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. ഒരു വിദേശ നിയമ നിർമ്മാണ സഭയ്ക്ക് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ യാതൊരു അവകാശമില്ലെന്ന് ഇന്ത്യ തുറന്നടിച്ചിരുന്നു.











