ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ 2.4 കിലോഗ്രാം സ്വർണം കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) കണ്ടെടുത്തു.
ശനിയാഴ്ച രാവിലെയോടെ ചെന്നൈയിലെ ടിഎഫ്എസ് (ട്രാവൽ ഫുഡ് സർവീസ്) ജീവനക്കാരിയായ വിജയകുമാരി, പുതിയ അന്താരാഷ്ട്ര ടെർമിനൽ കെട്ടിടത്തിൽ നിന്ന് തിടുക്കത്തിൽ പുറത്തേക്ക് പോകുന്നത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു.ഇതേതുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്. അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 24 ബാർ സ്വർണ്ണം പിടികൂടിയത്.ചോദ്യം ചെയ്യലിൽ ,ഒരു വനിതാ പാസ്സഞ്ചറിൽ നിന്നുമാണ് തനിക്ക് സ്വർണ്ണം ലഭിച്ചതെന്ന് വിജയകുമാരി വെളിപ്പെടുത്തി.
Discussion about this post